Home Alappuzha Alappuzha bike one day trip – ആലപ്പുഴയിലേക്ക് ഒരു ബൈക്ക് ട്രിപ്പ്

Alappuzha bike one day trip – ആലപ്പുഴയിലേക്ക് ഒരു ബൈക്ക് ട്രിപ്പ്

315
0
SHARE
alappuzha bike one day trip photos
alappuzha bike one day trip photos

Alappuzha bike one day trip

ആലപ്പുഴയിലേക്ക് ഒരു യാത്ര എല്ലാ മലയാളികളുടെയും ആഗ്രഹം ആയിരിക്കും ആലപ്പുഴ ബീച്ചും കുട്ടനാടും അവിടുത്തെ ബോട്ടിങ്ങും പ്രേത്യേകിച്ഛ് നാടൻ കള്ള് ഷാപ്പുകളും എല്ലാം രുചിച്ചറിയാൻ എല്ലാ മലയാളികളും ഇഷ്ടപെടും , ഒരുപാട് സ്വദേശീയരും വിദേശികളും വരുന്ന ഒരു സ്ഥലമാണ് ആലപ്പുഴ..
ഞങ്ങൾ പ്ലസ് റ്റു ഫ്രണ്ട്സ് എല്ലാം ഒന്നിച്ചു കൂടിയപ്പോൾ അതിനായി ഒരു ദിവസവും ഞങ്ങൾ തീരുമാനിച്ചു.
പക്ഷെ അതിനിടയിലാണ് എനിക്ക് ഒരു ബൈക്ക് ആക്സിഡന്റ് സംഭവിച്ചത് , എന്റെ ഇടതു കാൽ ഒടിഞ്ഞു.. ദൈവ ഭാഗ്യത്തിന് ശരീരത്തിന് വേറെ ഒരിടത്തും വീഴ്‌ചയുടെ ആഘാതം ഏറ്റില്ല, ഒരു സർജറിക്ക് ശേഷം 6 മാസത്തെ ബെഡ് റസ്റ്റ്, എന്നിട്ടും ബൈക്ക് വീണ്ടും ഓടിക്കാനുള്ള ഒരു അവസ്ഥയിൽ ഞാൻ എത്തിയിരുന്നില്ല.
ചില വീഴ്ചകളൊക്കെ ജീവിതത്തിൽ ഒരുപാട് നമ്മളെ പഠിപ്പിക്കും എന്ന് കേട്ടിട്ടുണ്ട് , പക്ഷെ ബൈക്ക് റൈഡിങ്നോട് ഉള്ള എന്റെ ആഗ്രഹം കൂടി കൂടി വരികയായിരുന്നു …
ഓരോ ദിവസങ്ങളും അതിനായി ഞാൻ തള്ളി നീക്കി , ശെരിക്കും നരക തുല്യമായ ദിവസങ്ങൾ , വീടിൻ്റെ നാലു ചുമരുകൾക്കുള്ളിൽ എന്റെ ജീവിതം അവസാനിക്കുമോ എന്ന് ഓർത്തു വിഷമിച്ച ദിനങ്ങൾ.
ചില അപകടങ്ങൾ അങ്ങനെയാണ് , ചിലതിനെ നമ്മൾ വിളിച്ചു വരുത്തും ചിലത് നമ്മൾ എത്ര സൂക്ഷിച്ചാലും വരും. എങ്ങനെ ആയിരുന്നാലും നമ്മൾ വിളിച്ചു വരുത്തുന്ന അപകടങ്ങളാണ് ഇവയിൽ കൂടുതലും..
ഇത് വായിക്കുന്ന എന്റെ കൂട്ടുകാരോട് എനിക്ക് പറയാനുള്ളത് ഇതാണ് , നിങ്ങൾ ബൈക് റൈഡിങ് ഒരുപാട് ഇഷ്ടപെടുന്ന ഒരു ആൾ ആയേക്കാം പക്ഷെ ഓടിക്കുമ്പോൾ നിങ്ങളുടെ ശ്രെദ്ധ ഡ്രൈവിങ്ങിൽ മാത്രം ആയിരിക്കണം ..

അങ്ങനെ കുറെ മാസങ്ങൾക്ക് ശേഷം ഒരു ബൈക്ക് യാത്ര വീടും ഞങ്ങൾ പ്ലാൻ ചെയ്തു ആലപ്പുഴയിലേക്ക്.. ഞങ്ങൾ 6 പേർ 3 ബൈക്കിലായി യാത്ര തിരിച്ചു.. ഇവിടെ നിന്നും ഏകദേശം 60 km ഉണ്ട് അങ്ങോട്ടേക്ക് രാവിലെ 8 മണി ആയപ്പോഴേക്കും ഞങ്ങൾ യാത്ര തിരിച്ചു , അധികം ട്രാഫിക് ഒന്നും ഇല്ലാഞ്ഞതിനാൽ 10 മണി ആയപ്പോഴേക്കും ഞങ്ങൾ കുട്ടനാട്ടിലേക്ക് എത്തി..
ഒരു കൊല്ലം കാരൻ ആയതുകൊണ്ട് ബോട്ടിംഗ് ഒക്കെ ഞങ്ങൾ ഇടയ്ക്കിടെ നടത്താറുണ്ട് എന്നാലും കുട്ടനാട്ടിലെ ബോട്ടിംഗ് ഒരു അനുഭവം തന്നെയാണ് പച്ചപ്പിന്റെ യെതാർത്ഥ ഭംഗി നമുക്ക് ഇവിടെ തിരിച്ചറിയാൻ കഴിയും.. എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നത് ഷാപ്പിലെ ഭക്ഷണത്തിനു വേണ്ടിയാണു.. അങ്ങനെ ഉച്ച കഴിഞ്ഞപ്പോഴേക്കും കിടങ്ങര പാലം , മുട്ടാർ ജംഗ്ഷനിലെ ഗരുഡാഗിരി ഷാപ്പിലേക്ക് എത്തിച്ചേർന്നു..
നല്ല ഇളം കല്ലും കപ്പയും മീൻ കറിയും ബീഫും കക്കയും ഫിഷ് ഫ്രൈയും പോർക്കും ഞണ്ടും കൊഞ്ചും എല്ലാം ആയി സ്വാദിഷ്ടമായ ഉച്ച ഭക്ഷണം..
ഈ മീൻ കറി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ശെരിക്കും ആസ്വദിച്ച കഴിച്ചു.

ഈ രണ്ടു സ്ഥലങ്ങൾ മാത്രമേ പോകണമെന്ന് ഞങ്ങൾക്ക് ഉള്ളായിരുന്നു, കുട്ടനാടിന്റെ രുചി ആയിരുന്നു അവയിൽ പ്രധാനമായി ഞങ്ങൾ കണ്ടത്.. കോളേജിൽ പോകുന്നു എന്ന് പറഞ്ഞു ഇറങ്ങിയ കൂട്ടുകാരെ പെട്ടെന്ന് വീട്ടിൽ കൊണ്ടുപോയി ആകേണ്ടതിനാൽ ഞങ്ങൾ ഉച്ച ഭക്ഷണം കഴിഞ്ഞു അവിടെ നിന്ന് മടങ്ങി..
നല്ല രുചികൾ സമ്മാനിച്ച ചെറിയ ഒരു ബൈക്ക് ട്രിപ്പ് , കഴിഞ്ഞ കുറെ മാസങ്ങളായി ഞാൻ അനുഭവിച്ച വേദനകൾക്ക് ചെറിയ ഒരു ആശ്വാസം , കൂട്ടുകാരുമൊത്തു മറ്റൊരു ദിവസം , അങ്ങനെ ഓർമ്മിക്കാൻ കുറെ നല്ല നിമിഷങ്ങൾ കൂടി ..

LEAVE A REPLY

Please enter your comment!
Please enter your name here