Home Calicut Kozhikod Travel diary കോഴിക്കോട് ട്രിപ്പ് – malayalam

Kozhikod Travel diary കോഴിക്കോട് ട്രിപ്പ് – malayalam

364
0
SHARE
kozhikod beach ice orathi photos
kozhikod beach ice orathi photos

Kozhikod travel diary – കോഴിക്കോട് ട്രിപ്പ്

 

കൂട്ടുകാരുമൊത് ഒരു യാത്ര എല്ലാവരുടെയും ഒരു വലിയ ആഗ്രഹം ആണ്.. അത് തരുന്ന ഫീലിംഗ് ഈ ലോകത്തു വേറെ ഒന്നിൽ നിന്നും കിട്ടില്ല..
അങ്ങനെ ഒരു ആഗ്രഹത്തിന്റെ പുറത്തു ആണ് ഇങ്ങനെ ഒരു ട്രിപ്പ് ഞങ്ങൾക്ക് വീണു കിട്ടിയത്..

കഴിഞ്ഞ ക്രിസ്മസ് വെക്കേഷൻ എവിടെ പോയി അടിച്ചു പൊളിക്കണം എന്ന് ആയിരുന്നു ആദ്യത്തെ ചിന്ത.. പല അഭിപ്രായങ്ങളും സുഹൃത്തുക്കൾ പറഞ്ഞു അതിൽ മാഹിയും ഗോവയും എല്ലാം ഉൾപ്പെടും , സമയത്തു ആരും ഉണ്ടായില്ല.. അതാണ് പല ട്രിപ്പുകളും മുടങ്ങി പോകാനുള്ള കാരണം പക്ഷെ ഞങ്ങൾ മൂന്നു പേര് എടുത്ത തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു.. എവിടേക്കെങ്കിലും ഒരു ട്രിപ്പ് പോകണം.. ഈ ക്രിസ്മസ് അടിച്ചു പൊളിക്കണം അങ്ങനെ ‘ സ്വാദുകളുടെ നാടായ കോഴിക്കോട് ‘ തന്നെ പോകാം എന്ന് തീരുമാനിച്ചു.. അത് തീരുമാനിച്ചതിന്റെ മൂന്നാം ദിവസത്തേക്ക് ഞങ്ങൾ കൊല്ലത്തു നിന്നു മൂന്നു ടിക്കറ്റ് ബുക്ക് ചെയ്തു.. ഞങ്ങളുടെ ഒരു സുഹൃത്ത്  കോഴിക്കോട് ആണ് ഒറ്റയ്ക്കു താമസിക്കുന്നത് തല്ക്കാലം അവനെ ബുദ്ധിമുട്ടിച്ചു അവിടെ തന്നെ നിൽക്കാം എന്ന് കരുതി ..

NB : എഞ്ചിനീയറിംഗ് കഴിഞ്ഞ ജോലി ഇല്ലാത്ത ഞങ്ങൾക്ക് ക്യാഷ് ഒരു വലിയ പ്രെശ്നം തന്നെ ആണ്.. തല്ക്കാലം അക്കോമഡേഷൻ അവന്റെ വീട്ടിൽ തന്നെ ആക്കി , എന്നാലും കോഴിക്കോട് രുചിച്ചു അറിയാനുള്ള ക്യാഷ് ഒക്കെ ഞങ്ങൾ ഒപ്പിച്ചു എടുത്തു..

അങ്ങനെ 5 , 6 മണിക്കൂറത്തെ യാത്രക്ക് ശേഷം ഞങ്ങൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വന്നു ഇറങ്ങി.. ഏതു പാതിരാത്രിയിലും ബിരിയാണി കിട്ടുന്നത് കൊണ്ട് ഒരു ബീഫ് ബിരിയാണിയും വാങ്ങി ഞങ്ങൾ വീട്ടിലേക്ക് പോയി..
അടുത്ത ദിവസം രാവിലെ തന്നെ കോഴിക്കോട് മൊത്തം കറങ്ങി തിരിയാൻ ഞങ്ങൾ തീരുമാനിച്ചു പക്ഷെ 1 മണി ആയപ്പോൾ തുടങ്ങിയ സുന്ദരമായ ഉറക്കം രാവിലെ 10 മണി വരെ തുടർന്നു.. അതുകൊണ്ട് ഇന്നലെ നടത്തിയ പ്ലാനിംഗ് രാവിലെ തന്നെ നൈസ് ആയിട്ട് അങ്ങ് പാളി..
സ്ഥലങ്ങൾ കാണുന്നതിനേക്കാൾ വലിയ ലക്‌ഷ്യം കോഴിക്കോടിന്റെ രുചികൾ തന്നെ ആണ്.. അതിനു പറ്റിയ സമയം വൈകുന്നേരം ആയത്കൊണ്ട് പകുതി ആശ്വാസം കിട്ടി.. എന്നാലും 2 ബൈക്ക് എടുത്ത് കോഴിക്കോട് സിറ്റി കറങ്ങാൻ തന്നെ തീരുമാനിച്ചു, അങ്ങനെ കറങ്ങി തിരിഞ്ഞ ഞങ്ങൾ വന്നു എത്തിയത് hi – lite മാളിന്റെ മുൻപിൽ..
നടൻ രുചികൾ മാത്രം അല്ല KFC , McDonalds  തുടങ്ങിയ എല്ലാ സംഭവങ്ങളും ഇതിലുണ്ട് , അങ്ങനെ McDonalds നിന്നും ഒരു Veggie burger തിന്നിട്ടു ഞങ്ങൾ സ്ഥലം കാലിയാക്കി.

( NB : കോഴിക്കോട്ടെ പിള്ളേരുടെ മൊഞ്ച് അങ്ങനെ പറഞ്ഞു അറിയിക്കാൻ പറ്റില്ല, അതുകൊണ്ട് വായിനോക്കാനായി പ്രേത്യേകം സമയം കണ്ട് എത്തേണ്ടി വന്നില്ല , ഫുൾ ടൈം അത് തന്നെ ആയിരുന്നു )

അങ്ങനെ ഉച്ചയ്ക്ക് ചിക്കൻ ബിരിയാണിയും വാങ്ങി തിരിച്ചു വീട്ടിലേക്ക് വന്നു..

kozhikod travel diary hilite mall photos
kozhikod travel diary hilite mall photos

4 മണി കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ ബീച്ചിലേക്ക് പുറപ്പെട്ടു , അവന്റെ വീട്ടിൽ നിന്നും ഒരു 1 .5 km മാത്രേ ഉള്ളു ബീച്ചിലേക്ക് ഉള്ള ദൂരം..
ജനനിബിഡം ആണ് ഇവിടം , വൈകുന്നേരങ്ങളിൽ ഒരുപാട് സ്വദേശീയരും വിദേശീയരും എല്ലാം ഇവിടെ ഉണ്ട്..
ഇവിടെ ഇരുന്നു സൂര്യാസ്തമയവും , ബീച്ചിൽ കളിക്കുന്ന പിള്ളേരെയും കണ്ടിയിരുന്നാൽ സമയം പോകുന്നത് അറിയില്ല..

ആദ്യം ഞങ്ങൾ പോയത് ഒരു നാടൻ  റെസ്റ്റോറെന്റിലേക്ക് ആയിരുന്നു.. അവിടെ കണ്ണാടി പെട്ടിയിൽ വിവിധ തരം ഭക്ഷണ സാധങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്ന്..
വെയ്റ്റർ വന്നു സാധനങ്ങളുടെ ലിസ്റ്റ് പറയാൻ തുടങ്ങി.. ഈ പേരുകൾ ഒന്നും ജീവിതത്തിൽ ഇതേവരെ മുൻപ് കേട്ടിട്ടു ഇല്ലാത്തതിനാൽ ഞാൻ അങ്ങ് മിണ്ടാതെ ഇരുന്നു.. അങ്ങനെ കോഴിക്കോട് ഉള്ള അവൻ മാത്രം ഓർഡർ ചെയ്തു.. അപ്പോഴാണ് മനസിലായത് എനിക്ക് മാത്രമല്ല എന്റെ കൂടെ വന്ന രണ്ടു അവന്മാർക്കും ഈ സാധനങ്ങളെ പറ്റി ഒന്നും വലിയ വിവരം ഇല്ലെന്നു..
അങ്ങനെ ഞാൻ ഒരു ‘ചട്ടി പത്തിരിയും’ ‘ഉന്നക്കായ’ ഓർഡർ ചെയ്തു.. ഉന്നക്കായ ഞാൻ കൊല്ലത്തു വച്ചും കഴിച്ചിട്ടുണ്ട്..
ചിക്കൻ  മമ്മൂസ് , പഴം നിറച്ചത് , ഇറച്ചി പത്തിരി , മീനുണ്ട , ചെമ്മീൻ അഡ , മുട്ട മാല , കോഴിക്കോടൻ ഹൽവ തുടങ്ങി ഒരുപാട് ഭക്ഷണ സാധനങ്ങൾ.. ഇനിയും ഒരുപാട് സാധങ്ങൾ കഴിക്കാൻ ഉള്ളത് കൊണ്ട് തല്ക്കാലം ചട്ടി പത്തിരിയും , ഉന്നക്കായയും ഒരു ചായയും കുടിച്ചു അവിടെ നിന്നും വിട പറഞ്ഞു.. പക്ഷെ ചില്ലു കൂട്ടിൽ അവയെല്ലാം നിരത്തി വച്ചേക്കുന്ന ചിത്രം എന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട്.. ബീച്ച് നു അടുത്തു തന്നെ ആണ് ഈ കട ഉള്ളത്..
Zainas hotel ഇതിന്റെ പേര് എന്നാണ് എൻ്റെ വിശ്വാസം..

വൈകുന്നേരം ബീച്ചിലൂടെ ഉള്ള നടത്തം ഒരു രസം തന്നെയാണ് , ബീച്ചിൽ വന്നു ഇരിക്കുന്ന couples- നെയും അടുത്തടുത്തായി കാണുന്ന വിവിധ തരം അച്ചാർ വിൽപ്പനയും കാണുമ്പോൾ ആ നടത്തത്തിനു സ്പീഡ് കൂടി.. അങ്ങനെ ഒരു വണ്ടി കച്ചവടക്കാരന്റെ അടുത്തു വന്നു ഞങ്ങൾ സ്റ്റോപ്പ് ഇട്ടു..
വലിയ കുപ്പികളിൽ പല തരം അച്ചാറുകൾ , അച്ചാറും ചേർത്ത കഴിക്കാനായി നിരത്തി വച്ചേക്കുന്ന ഒരുപാട് തരം fruits , എവിടെ നിന്നും തുടങ്ങണം എന്ന് ഒരു സംശയം , അങ്ങനെ മാങ്ങയിൽ നിന്ന് തന്നെ ഞങ്ങൾ അംഗം തുടങ്ങി.. നേരത്തെ ഇവയൊക്കെ കഴിച്ചിട്ട് ഉള്ളവയാണെങ്കിലും ഇതിനെന്തോ ഒരു പ്രേത്യേക ടേസ്റ്റ്..

kozhikod travel diary ice orathi ice achar photos
kozhikod travel diary ice orathi ice achar photos

ഐസ് ഒരതി – ഐസ് അച്ചാർ ആണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം, പക്ഷെ ഇരിക്കുന്നതൊക്കെ ഒന്ന് ടെസ്റ്റ് ചെയ്തിട്ട് വേണ്ടേ അങ്ങ് ചെല്ലാൻ, അതുകൊണ്ട് ഐസ് ഒരതി ഞങ്ങൾ അവസാനം കഴിക്കാം എന്ന് തീരുമാനിച്ചു..
Pineapple നല്ല നാരങ്ങാ അച്ചാറുമായി കഴിക്കുന്നത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു , അങ്ങനെ അവസാനം ഞങ്ങൾ നാലു ഐസ് ഒരതി ഓർഡർ ചെയ്തു.. എസ്സെൻസ് ഏതു വേണമെന്ന് നമുക്ക് തന്നെ തീരുമാനിക്കാം ഉപ്പ് , മധുരം , എരിവ് അങ്ങനെ എല്ലാം ഓർഡർ ചെയ്തു വാങ്ങി , അതെല്ലാം മിക്സ് ചെയ്തു ഞങ്ങ്ൾ തന്നെ പുതിയ ഏതോ ഒരു രുചി ആക്കി കുടിച്ചു..
എന്താ പറയുക , ഇവിടെ അടുത്തെങ്ങാനം ഒരു വീട് ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി..

ഇനിയും ഉണ്ട് കഴിക്കാൻ ഒരുപാട് , സുനാമിയും , സർബത്തും , strawberry shake എല്ലാം ഇനി കഴിച്ച നോക്കാനുണ്ട്..
സുനാമിക്ക് ശെരിക്കും അറിഞ്ഞത്‌ ഇട്ട പേര് ആണ് അത്.. ഒരു സുനാമി പോലെ അത് വയറ്റിലേക്ക് ഇരച്ചു ഇറങ്ങി , സർബത് ഞങ്ങൾ കൊല്ലത്തു നിന്നും കുടിച്ചിട്ടുണ്ട്..
എല്ലാം കഴിച്ചു.. വയറു നിറയെ .. ഇനി ഈ കഴിച്ചത് കഴിച്ചിടത്തു കൂടി തന്നെ പുറത്തു പോകുമോ എന്ന ഒരു സംശയം മാത്രമേ ഉള്ളു …
ഞങ്ങൾ 3 കൊല്ലംകാർക്ക് ഇടയിൽ ഒരു കോഴിക്കോട്കാരൻ ഉള്ളത് ഞങ്ങളുടെ ഒരു ഭാഗ്യം തന്നെ ആയിരുന്നു..
ഞാനും അവനും ഒരു ബൈക്കിൽ ആണ് പോകുന്നത് , അവൻ സകല സ്ഥലങ്ങളും എനിക്ക് പറഞ്ഞു തന്നു .. അങ്ങനെ പോകുമ്പോഴാണ് ഒരു കാറുകാരൻ കൊണ്ട് ഞങ്ങളുടെ ബൈകിനു വട്ടം ചാടിയത്..
ഞാൻ നമ്മുടെ സ്വന്തം കൊല്ലം ഭാഷയിൽ തെറി വിളിച്ചപ്പോൾ അവൻ വണ്ടിയിലിരുന്നു ‘എന്താ ഈ ചെങ്ങായി കാണിക്കണേ’ എന്ന് ചോദിച്ചപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോയി .. സാധാരണ ഒരുത്തൻ വട്ടം ചാടിയാൽ നല്ല രണ്ടു തെറി വിളിക്കാതെ നമ്മൾ വിടില്ല, ഇത്രെയും സ്നേഹമുള്ളവരാണോ കോഴിക്കോട്ടുകാര്.. ഒരു സംശയവും വേണ്ട ..

റഹ്‌മത് ബീഫ് ബിരിയാണി കടയും , പാരഗൺ ഉം ഒന്നും ഒരിക്കലും ജീവിതത്തിൽ മറക്കാൻ പറ്റാത്ത രുചികൾ ഞങ്ങൾക്ക് സമ്മാനിച്ചു.. അങ്ങനെ രണ്ടു ബിരിയാണിയും വാങ്ങി ഞങ്ങൾ വീട്ടിലേക്ക് മടങ്ങി..

ഒരു മലയാളി ഒരിക്കലെങ്കിലും ഇവയെല്ലാം ഒന്ന് രുചിച്ചു നോക്കണം..

LEAVE A REPLY

Please enter your comment!
Please enter your name here