Home Kollam Thenmala bike trip travel diary തെന്മല ട്രിപ്പ് – malayalam

Thenmala bike trip travel diary തെന്മല ട്രിപ്പ് – malayalam

509
0
SHARE
thenmala bike trip photos wallpapers
thenmala bike trip photos wallpapers

Thenmala bike trip – malayalam

തെന്മല , കേൾക്കാൻ തന്നെ എന്തൊരു ഇമ്പം.. ഒരു കൊല്ലം കാരനായ എനിക്ക് ഇവിടെ ഇപ്പോഴാണ് സന്ദർശിക്കാൻ ഒരു അവസരം കിട്ടുന്നത് , തെന്മലയെ പറ്റി ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും അതുവരെ എനിക്ക് പോകാൻ പറ്റിയില്ല.
അങ്ങനെയിരിക്കെ ഒരു വെക്കേഷൻ ദിവസം അങ്ങോട്ടേക്ക് ബൈക്ക് ഉം എടുത്ത് ഒന്ന് കറങ്ങാം എന്ന് തന്നെ കരുതി, കൊല്ലത്തു നിന്ന് 65 km ഉണ്ട് ഇവിടേക്ക് ഒരു ദിവസത്തെ ട്രിപ്പിന് കൊല്ലംകാർക്ക് പറ്റിയ നല്ല ഒരു സ്ഥലം.. അങ്ങനെ കൂട്ടുകാരനുമൊത്തു രാവിലെ 9 മണി ആയപ്പോഴേക്കും യാത്ര തുടങ്ങി , അവൻ്റെ ബുള്ളറ്റിൽ ആണ് യാത്ര , ശബരിമല സീസൺ ആയതിനാൽ ഒരുപാട് വണ്ടികൾ തമിഴ്നാട്ടിൽ നിന്നും വരുന്നുണ്ട് പുനലൂർ തൂക്കുപാലവും പിന്നിട്ട് ഞങ്ങൾ മുന്നോട് യാത്ര തുടർന്നു, ഒരു വിധം നല്ല റോഡ് ആണ് കൊല്ലം – പുനലൂർ , അങ്ങനെ ഒന്നര മണിക്കൂറത്തെ യാത്രക്ക് ശേഷം ഞങ്ങൾ തെന്മലയിൽ എത്തിച്ചേർന്നു.

Thenmala eco-tourism society ബോർഡ് ഇവിടെ കാണാം അവിടെ നിന്നും നേരെ ചെല്ലുമ്പോൾ ഓഫീസും. ഓഫിസിൽ നിന്നാണ് എല്ലാ സ്ഥലത്തേക്കും ഉള്ള ടിക്കറ്റ് കിട്ടുന്നത് , തെന്മലയെ 3 മേഖലകൾ ആയിട്ടാണ് ഇവിടെ തിരിച്ചിരിക്കുന്നത്

  • Leisure zone
  • Adventure zone
  • Cultural zone

ട്രെക്കിങ്ങും , ഡീർ റീഹാബിലിറ്റേഷൻ സെന്റർ ,മ്യൂസിക്കൽ ഫൗണ്ടൈൻ , ബോട്ടിംഗ് , ശെന്തുരുണി വൈൽഡ് ലൈഫ് , ബട്ടർഫ്‌ളൈ സഫാരി പാർക്ക് , ട്രീ ഹട്ട് അങ്ങനെ ഒരുപാട് ഉണ്ട് കാണാൻ ഇവിടെ.

കറൻസി നോട്ട് പ്രതിസന്ധി ആയതിനാൽ ടിക്കറ്റ് കിട്ടാൻ കുറച്ച ലേറ്റ് ആയി, ആ സമയത് ഞങ്ങൾ തെന്മലയിൽ നിന്നും നല്ല തണുത്ത ഒരു കുടം സംഭാരം കുടിക്കാം എന്ന് കരുതി.
ഈ ഓഫിസിൽ തെന്മലയിൽ ഉള്ള എല്ലാ ആക്ടിവിറ്റീസ് ന്റെയും ബോർഡ് കാണിച്ചിട്ടുണ്ട് ഇവയിൽ നമുക്ക് വേണ്ടവ സെലക്ട് ചെയ്യാം

കണ്ണും അടച്ചു അതിലുള്ളവ ഏതൊക്കെയോ ബുക്ക് ചെയ്തു , മ്യൂസിക്കൽ ഫൗണ്ടൈൻ , ബോറിംഗിനും , ട്രെക്കിങ്നും ഒന്നും സമയമില്ലാത്തത്കൊണ്ട് അവയെല്ലാം ഒഴിവാക്കി.
അങ്ങനെ 12 മണി ആയപ്പോഴേക്കും ഞങ്ങൾ adventure zone ഇൽ കയറി. ഒരുപാട് ആക്ടിവിറ്റീസ് ഉണ്ട് ഇവിടെ ചെയ്യാൻ കുട്ടികൾക്കും , വയസായവർക്കും ഒരേ പോലെ ഇഷ്ടപെടുന്ന ഒരു സ്ഥലം.

നിരവധി ആക്ടിവിറ്റീസ് ഇവിടെ ഒരുക്കിയിരിക്കുന്നു അതിൽ ചിലതൊക്കെ പരീക്ഷിക്കാൻ ഞങ്ങളും തീരുമാനിച്ചു , സീസൺ അല്ലാത്തതിനാൽ അധികം ആരും ഇവിടെ ഉണ്ടായിരുന്നില്ല അതുകൊണ്ട് ചിൽഡ്രൻസ് പാർക്കിൽ എത്തിയ പിള്ളേരെ പോലെ ഞങ്ങൾ എല്ലാത്തിലും വലിഞ്ഞു കയറി..
തിരിച്ച ബാല്യത്തിലേക്ക് പോയത് പോലെ ഒരു തോന്നൽ , എവിടെയോ നേരത്തെ കണ്ടിരുന്ന ചിത്രങ്ങൾ കൺ മുന്നിൽ വീണ്ടും വന്നിരിക്കുന്നു..
ഇവിടെ ഒരു ചെറിയ തടാകം ഉണ്ട്, അതിൽ നിറയെ മീനുകൾ അതിന്റെ മുകളിൽ കൂടി റിവർ ക്രോസിംഗ് , ഫ്ലയിങ് ഫോക്സ് , വാട്ടർ റോളർ തുടങ്ങി ഒരുപാട് ആക്ടിവിറ്റീസ്.. വാട്ടർ റോളർ ഞങ്ങൾക്ക് ശെരിക്കും ഇഷ്ടപ്പെട്ടു അതിൽ തലയും കുത്തി വീണത് ഇപ്പോഴും ഓർമയുണ്ട്.. ശെരിക്കും സ്റ്റാമിന ടെസ്റ്റ് ചെയ്യാനുള്ള ഒരു സ്ഥലമാണ് ഈ സോൺ..

അങ്ങനെ ആക്ടിവിറ്റീസിനോട് എല്ലാം വിട പറഞ്ഞു ഞങ്ങൾ മുകളിലേക്ക് നടന്നു കയറി , അവിടെ കൂടെ നടന്നു ഞങ്ങൾ എലിവേറ്റഡ് വാല്കവേ യിൽ ചെന്ന് കയറി.. മരത്തിന്റെ ശിഖരങ്ങളിൽ ആയിരുന്നു ഇവ സ്ഥാപിച്ചിരുന്നത് പക്ഷെ ഇപ്പോൾ ഞങ്ങൾ നോക്കിയപ്പോൾ അവയെല്ലാം കോൺക്രീറ്റ് പില്ലറുകളായി മാറിയിരിക്കുന്നു.. അതിലൂടെ നടന്നു പോകാൻ ആരും ഒന്ന് കൊതിക്കും , ഈ സോണിലെ ഏറ്റവും വലിയ അട്ട്രാക്ഷൻ ആണ് ഇത്..

thenmala adventure zone entrance photos
thenmala adventure zone entrance photos

അതിനു ശേഷം ഞങ്ങൾ കഴിക്കാനായി പുറത്തു ഉള്ള ഒരു കടയിൽ കയറി , കോഴിക്കോടൻ ബിരിയാണിയുടെ ആ ടേസ്റ്റ് ഇപ്പോഴും മനസിലുള്ളതുകൊണ്ട് ആവാം എനിക്ക് ഇവിടുത്തെ ബിരിയാണി ഒട്ടും പിടിച്ചില്ല , എന്നും കരുതി തിന്നാതിരിക്കാനും തോന്നിയില്ല നല്ല വിശപ്പുണ്ട് കാണ്ഡത്തിലെല്ലാം കഴിഞ്ഞ 2 മണിക്കൂറുകളായി വലിഞ്ഞു കേറുകയായിരുന്നു..

ഇനി ലെഷർ സോൺ ആണ് ഞങ്ങളുടെ ലക്ഷ്യം , തികച്ചും ശാന്തമായ ഒരു സ്ഥലം വിവിധയിനം കല സൃഷ്ടികൾ മണ്ണിലും ചെളിയിലും കോൺക്രീറ്റിലും കലാകാരന്മാർ ഓരോന്നിനും ജീവൻ നൽകിയിരിക്കുന്നു ഇതൊക്കെ കണ്ട് വിശ്രമിക്കാനായി ഞങ്ങൾ അവിടേക്ക് കയറി.. ഒരുപാട് പ്രതിമകളും , രൂപങ്ങളും എല്ലാം ഇവിടെ ഉണ്ട് കുറെ കലാകാരൻമാർ ഈ സ്ഥലത്തിന്റെ സന്തതക്ക് കലയുടെ ജീവൻ നൽകിയിരിക്കുന്നു. കുറെ അങ്ങോട്ട് ചെല്ലുമ്പോൾ കുറേ കുരങ്ങന്മാർ അതിനു അടുത്തായി തെന്മല ഡാം, ഇവിടെ നിന്ന് നോക്കിയാൽ ഡാമിന്റെ ഒരു വശം നന്നായി കാണാം , അവിടെ വിശ്രമിക്കാനായി സ്ഥലങ്ങൾ ഒരുക്കിയിട്ടിരിക്കുന്നു അവിടെ കുറച്ച നേരം ഇരിക്കാം എന്ന് തന്നെ വിചാരിച്ചു.
തൂക്കുപാലവും ഇവിടെ തന്നെയാണ് ഉള്ളത് , ഇവിടുത്തെ ഏറ്റവും വലിയ അട്രാക്ഷൻ ആണ് ഈ തൂക്കുപാലം. 1 മണിക്കൂറിൽ കൂടുതൽ ചിലവഴിക്കാൻ ഉള്ളതെല്ലാം ഇവിടെ ഉണ്ട് ഒരിക്കലും ബോർ അടിപിക്കാത്ത സ്ഥലം..

തിരിച്ചു പോകുന്ന വഴിയിലാണ് ഡീർ റീഹാബിലിറ്റേഷൻ സെന്റര് ഉള്ളത് , ഒരുപാട് നാളത്തെ ആഗ്രഹങ്ങൾക്ക് ശേഷം തെന്മല ഒന്ന് കാണാൻ എനിക്ക് കഴിഞ്ഞു , പാലരുവിയിൽ വെള്ളം ഇല്ലാത്തതിനാൽ അങ്ങോട്ട് പോകേണ്ട എന്ന് ആദ്യമേ ഞങ്ങൾ തീരുമാനിച്ചിരുന്നു. ഇവിടെ നിന്നും 17 km ഉണ്ട് പലരുവിയിലേക്ക് വെള്ളം ഇല്ലാതെ വെള്ളച്ചാട്ടം കാണാൻ പോയിട്ട് എന്തിനാണ്.. ആ ഒരു വിഷമം മാത്രം മനസ്സിലുണ്ട് , കൊല്ലംകാർക്ക് ഒരു ദിവസം ചിലവഴിക്കാൻ പറ്റിയ സ്ഥലമാണ് തെന്മല , എല്ലാവർക്കും ഇഷ്ടപെടുമെന്ന കാര്യം ഉറപ്പാണ്.. വൈകുന്നേരത്തെ മ്യൂസിക്കൽ ഫൗണ്ടനും , ബോട്ടിങ്ങും എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.. സമയം ആയതിനാൽ ഇവിടെ ഒന്നും കയറാതെ ഞങ്ങൾ യാത്ര തിരിച്ചു ഇനിയും വരുമെന്ന പ്രതീക്ഷയോടെ , പലരുവിയും ബോട്ടിംഗ് ഉം ട്രെക്കിങ്ങും എല്ലാം ഉൾപ്പെടുന്ന മറ്റൊരു ട്രിപ്പുമായി ..

LEAVE A REPLY

Please enter your comment!
Please enter your name here